വീട്ടിനുള്ളിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു 16 വയസുള്ള മകള്‍ക്ക് പൊള്ളലേറ്റു

മലപ്പുറം: തിരൂര്‍ കൂട്ടായില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. പുലര്‍ച്ചെ രണ്ട് മണിക്ക് കുറിയെന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീട്ടിനുള്ളിലേക്ക് മണ്ണെണ്ണ ഒഴിച്ച് തീ കൊടുക്കുകയായിരുന്നു. ഉറങ്ങികിടക്കുകയായിരുന്ന സൈനുദ്ദീന്റെ 16 വയസുള്ള മകള്‍ക്ക് പൊള്ളലേറ്റു. മുപ്പതു ശതമാനത്തിലധികം പൊള്ളലേറ്റ കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.