Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

CPIM Workers stabbed in kannur
Author
First Published Nov 27, 2017, 6:53 AM IST

കൂത്തുപറമ്പ്: മാനന്തേരി മുടപ്പത്തൂർ നായനാർസ്മാരക വായനശാലക്ക്​ സമീപം രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. മാനന്തേരി മുടപ്പത്തൂരിലെ കൊവ്വൽ ഹൗസിൽ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവർക്കാണ് വെട്ടേറ്റത്​. മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ ആർഎസ്​എസ്​ പ്രവർത്തകർ വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നുവെന്ന്​​ സിപിഎം ആരോപിച്ചു. തലക്കും കൈകൾക്കും വെട്ടേറ്റ അനിരുദ്ധിനെ തലശ്ശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കണ്ണവം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios