ദില്ലി: കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ് അക്രമങ്ങള്‍ക്കെതിരെയും സി.പി.എമ്മിനെതിരായ പ്രചാരണങ്ങളെ ചെറുക്കാനും ദില്ലിയിലെ ബി.ജെ.പി ആസ്ഥാനത്തേക്ക് ഇന്ന് സി.പി.എം മാര്‍ച്ച്‌ നടത്തും. വി.പി ഹൗസില്‍ നിന്ന് തുടങ്ങുന്ന മാര്‍ച്ചില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ പങ്കെടുക്കും. 

രാവിലെ പതിന്നൊന്ന് മണിക്ക് മാര്‍ച്ച് തുടങ്ങും. ബി.ജെ.പി ആക്രമണത്തില്‍ കൊല്ലപ്പെട്ട സി.പി.എം പ്രവര്‍ത്തകരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. കേരള രക്ഷാ യാത്ര സമാപിക്കുന്നതുവരെ സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി ആസ്ഥാനത്തേക്ക് എല്ലാദിവസവും ബി.ജെ.പി പ്രതിഷേധ മാര്‍ച്ച്‌ നടത്തുന്ന സാഹചര്യത്തിലാണ് സി.പി.എമ്മിന്റെ പ്രതിഷേധം. തിരുവനന്തപുരത്തെ പ്രതിഷേധം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. അതേസമയം എ.കെ.ജി ഭവനിലേക്കുള്ള ഇന്നത്തെ ബി.ജെ.പി മാര്‍ച്ചില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പങ്കെടുക്കും.