ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിപ്പിച്ച സംഭവത്തില്‍ അസ്വാഭാവികതയില്ലെന്ന് സിപിഎം വിലയിരുത്തല്‍. മുഖ്യമന്ത്രിയെ വിളിച്ച് വരുത്താന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ലെന്നും, ഗവര്‍ണര്‍ ഇത്തരമൊരാവശ്യം ഉന്നയിച്ചാല്‍ അത് അനുസരിക്കേണ്ട ഭരണഘടനാപരമായ ബാധ്യത മുഖ്യമന്ത്രിക്കില്ലായിരുന്നുമുളള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ സംസ്ഥാനത്ത് നിലവിലുള്ളത് നല്ല ബന്ധമാണ്. സംഭവം വിവാദമാക്കുന്നവരുടെ വലയില്‍ വീഴേണ്ടതില്ലെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. സിപിഎം- ബിജെപി അക്രമം, സിപിഎം കൗണ്‍സിലര്‍ ഐപി ബിനുവും എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും ബിജെപി ഓഫീസ് അടിച്ചു തകര്‍ത്ത വിഷയം, ഉഭയകക്ഷി ചര്‍ച്ചക്കിടെ മുഖ്യമന്ത്രി മാധ്യമങ്ങളോട് കയര്‍ത്തു സംസാരിച്ചത് തുടങ്ങിയ വിഷയങ്ങള്‍ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യാനിടയുണ്ട്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ സംസ്ഥാന സമിതിയുമുണ്ട്. പാ‍ര്‍ട്ടി സമ്മേളനങ്ങളെ കുറിച്ചുള്ള രൂപ രേഖയും നേതൃയോഗങ്ങലിലുണ്ടാകും.