സിപിഎം ഇടുക്കി ജില്ലാ സമ്മേളനം നാളെ തുടങ്ങും. പത്താം തീയതി വരെ കട്ടപ്പനയിലാണ് സമ്മേളനം നടക്കുന്നത്.
പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ചുവപ്പുസേനാ മാര്‍ച്ച്, റാലി, പൊതുസമ്മേളനം, തുടങ്ങിയവ സമ്മേളനത്തോടനുബന്ധിച്ച് നടക്കും. പിണറായി വിജയന്‍, വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്ക്, എം എം മണി തുടങ്ങിയ നേതാക്കൾ സമ്മേളനം നിയന്ത്രിക്കും. നാളെ രാവിലെ പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചയും നടക്കും. പ്രതിനിധി സമ്മേളനം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് റിപ്പോര്‍ട്ട് അവതരണവും ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും. സിപിഎം-സിപിഐ തർക്കവും, മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലും, ജില്ലയിലെ ഭൂ പ്രശ്നങ്ങളും ചർച്ചയായേക്കും. പത്തിന് ജില്ലാ കമ്മിറ്റിയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. വൈകിട്ട് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
1929 ബ്രാഞ്ച് കമ്മറ്റികളും 155 ലോക്കൽ കമ്മറ്റികളും 14 ഏരിയ കമ്മറ്റികളുമാണ് ഇടുക്കിയിലുള്ളത്.
