വാള്‍മാര്‍ട്ട് ഫ്ലിപ്പ്കാര്‍ട്ടിനെ ഏറ്റെടുക്കല്‍ മെയ്ക് ഇന്‍ ഇന്ത്യ മേക്ക് ഫോര്‍ ഇന്ത്യയായെന്ന് സിപിഎം

ദില്ലി:മെയ്ക് ഇൻ ഇന്ത്യ മേക്ക് ഫോർ ഇന്ത്യ ആയെന്ന് സിപിഎം. വാൾമാർട്, ഫ്ളിപ്കാർട്ട് വാങ്ങിയത് ഇന്ത്യയുടെ ചെറുകിട ഇടത്തരം മേഖല തകർക്കുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. മൾടി ബ്രാൻഡ് റീട്ടെയിൽ രംഗത്ത് വളഞ്ഞ വഴിയിലൂടെ വിദേശ ഭീമൻമാർ കടന്നു വരികയാണെന്നും സിപിഎം ആരോപിച്ചു.

ടെക് ഭീമന്‍ ഗൂഗിളുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നത്. ഇതോടെ ഈ രംഗത്തെ ഫ്ലിപ്പിന്‍റെ ഏറ്റവും വലിയ എതിരാളികളായ ആമസോണിന് വന്‍ ഭീഷണി ഉയരുമെന്നമാണ് കരുതുന്നത്. 2007 ഒക്ടോബറിലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് എന്ന ഇ- കോമേഴ്സ് സംരംഭം തുടങ്ങുന്നത്.