പശ്ചിമബംഗാളിൽ വോട്ടെടുപ്പിനിടെ പരക്കെ സംഘർഷം സിപിഎം പ്രവർത്തകനെയും ഭാര്യയെയും തീവച്ച് കൊന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സിപിഎം പ്രവർത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു. ദിബു ദാസ് ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് സിപിഎം ആരോപണം. അസൻസോളിൽ നടന്ന ബോംബേറിൽ ഒരാൾ മരിച്ചു. പലയിടത്തും ബൂത്തുകൾ പിടിച്ചെടുക്കാൻ തൃണമൂൽ ശ്രമം നടന്നു.പൊലീസിന് നേരെയും ബോബേറുണ്ടായി. ആളുകളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred