മധ്യപ്രദേശിലെ മൊറേന ജില്ലയിൽ ഭാര്യയെയും രണ്ട് ചെറിയ മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു
- Home
- News
- Kerala News
- Malayalam news live: ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിയും ഇടിയും പഞ്ചായത്തും, ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Malayalam news live: ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിയും ഇടിയും പഞ്ചായത്തും, ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ കോൾ റെക്കോർഡ് പരിശോധന പൂർത്തിയായി. സംഭവത്തിൽ ഗൂഢാലോചനക്ക് നിലവിൽ തെളിവുകൾ ഇല്ലെന്നാണ് കണ്ടെത്തൽ. ഏരിയ സെക്രട്ടറി തലത്തിലുള്ള കോളുകൾ മാത്രമാണ് ഫോണുകളിലുള്ളത്.അവ സമരത്തിന് എത്താൻ ആവശ്യപ്പെട്ടുള്ള കോളുകളാണെന്നാണ് പ്രതികളുടെ മൊഴി.
Malayalam news live ഡാൻസ് ചെയ്തത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ അടിയും ഇടിയും പഞ്ചായത്തും, ഭാര്യയെയും രണ്ട് മക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
Malayalam news live പ്രണയബന്ധം വീട്ടിൽ പറയുന്നതിലും എളുപ്പം കേതന്‍റെ ജീവനെടുക്കുന്നതായിരുന്നു, സിയ പൊലീസിനോട് പറഞ്ഞത് വിചിത്ര ന്യായം; കോട്ട കൊലപാതകത്തിലെ പുതിയ വിവരങ്ങൾ
മഹാരാഷ്ട്രയിലെ കോട്ടയിൽ ട്രെക്കിങ്ങിനിടെ മലയിടുക്കിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകൾ
Malayalam news live സർവകലാശാലകളെ സംഘവപരിവാറിന് വിട്ടുകൊടുക്കില്ല, ഏതറ്റം വരെയും പോയി ചെറുക്കും; സജിത റാണിയുടെ നിയമനത്തിന് പിന്നാലെ ഗവർണർക്കെതിരെ എസ്എഫ്ഐ
കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറായി ഡോ. സജിത റാണിയെ നിയമിച്ച ഗവർണറുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് എസ്എഫ്ഐ . സർവകലാശാലകളെ സംഘപരിവാറിന് വിട്ടുകൊടുക്കില്ലെന്നും ഇതിനെതിരെ ഏതറ്റം വരെയും പോയി ചെറുക്കുമെന്നും എസ്എഫ്ഐ വ്യക്തമാക്കി. വിഷയത്തിൽ യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു
Malayalam news live മുഖ്യൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു
വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട്. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി കുറച്ചത് ഉൾപ്പെടുത്തി ധനബില്ലിന്‍റെ കരട് പ്രസിദ്ധീകരിച്ചു
Malayalam news live രാജ്യത്ത് വീണ്ടും ചോദ്യപേപ്പർ ചോർച്ച, മഹാരാഷ്ട്രയിൽ 'ടെറ്റ്' ചോദ്യപേപ്പർ ചോർന്നു, നാളത്തെ പരീക്ഷ മാറ്റിവെച്ചു; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
മഹാരാഷ്ട്രയിൽ നാളെ നടത്താനിരുന്ന അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടെറ്റ്) ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷ മാറ്റിവെച്ചു. താനെയിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി
Malayalam news live ബിജെപി സംഘടനാ നേതാവിനെ നിയമിച്ച് ലോക് ഭവൻ, കൃഷി മന്ത്രി നൽകിയ പേരുകൾ തള്ളി; കാർഷിക സർവ്വകലാശാല വിസിയായി ഡോ. സജിത റാണി
കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ആയി ബിജെപി സംഘടനാ നേതാവിനെ നിയമിച്ചു ലോക് ഭവൻ
Malayalam news live കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി, കാരണം 6 വർഷത്തെ പ്രേമത്തിലെ പ്രശ്നങ്ങൾ; കാമുകിയെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു
കാറിനുള്ളിൽ പെട്രോൾ ബോംബ് പൊട്ടിച്ച് യുവാവ് ജീവനൊടുക്കി. കർണാടകയിലെ തുംകൂരുവിലാണ് സംഭവം
Malayalam news live മാണിക്യം ടാഗോർ തമിഴ്നാട് പിസിസി അധ്യക്ഷൻ, കേരളത്തിലെ പുതിയ കെപിസിസി പ്രസിഡന്റിനെ ഉടൻ പ്രഖ്യാപിച്ചേക്കും
കോൺഗ്രസ് ഹൈക്കമാൻഡ് മാണിക്കം ടാഗോർ എംപിയെ തമിഴ്നാട് പിസിസി അധ്യക്ഷനായി നിയമിച്ചു. നിലവിലെ അധ്യക്ഷനെ മാറ്റിയാണ് ഈ നിയമനം. സണ്ണി ജോസഫ് മന്ത്രിയായ ഒഴിവിലേക്ക് കേരളത്തിലും പുതിയ കെപിസിസി അധ്യക്ഷനെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന
Malayalam news live തിങ്കളാഴ്ച അവധിയുണ്ടോ? ചമ്പക്കുളം മൂലം വള്ളംകളിക്ക് അവധി നൽകില്ലെന്ന പരാമർശത്തിൽ പ്രതിഷേധം, മുഖ്യമന്ത്രിയുടെ കോലവുമായി വള്ളം തുഴഞ്ഞ് ഡിവൈഎഫ്ഐ
ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശിക അവധി നൽകില്ലെന്ന മുഖ്യമന്ത്രിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ രംഗത്ത്. മുഖ്യമന്ത്രിയുടെ കോലവും വഹിച്ച് ചമ്പക്കുളത്ത് വള്ളം തുഴഞ്ഞാണ് ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്
Malayalam news live കളിക്കാനായ് വീടിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയ കുഞ്ഞ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി; ട്രെയിനപകടത്തിൽ ദാരുണാന്ത്യം
കളിക്കാനായി അയല്‍വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു
Malayalam news live വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല, പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള യാത്ര മുടങ്ങി
പിണറായി വിജയന്‍റെ കേരളത്തിലേക്കുള്ള വിമാന യാത്ര മുടങ്ങി. ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്
Malayalam news live 'നിങ്ങൾ പറഞ്ഞാൽ വിശ്വസിക്കില്ല', 15 മാസം പ്രായമുള്ള പേരക്കുട്ടി മോദിയുടെ ചിത്രം പൂജിക്കാറുണ്ടെന്ന് സുനിൽ ഷെട്ടി; 'മുതിർന്നവർ വരെ ആകർഷിക്കപ്പെടും'
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള തന്‍റെ 15 മാസം പ്രായമുള്ള പേരക്കുട്ടി പുലർത്തുന്ന ആരാധനയെക്കുറിച്ച് വെളിപ്പെടുത്തി ബോളിവുഡ് നടൻ സുനിൽ ഷെട്ടി
Malayalam news live തേൻ, വെള്ളം, കുപ്പി...... ആകെ സെറ്റപ്പ്, ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മൂന്ന് മണിക്കൂർ റെയ്ഡ്; വ്യാജ ചികിത്സയും ആഭിചാരക്രിയയും പുറത്ത്
വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയിൽ കാസർകോട് ചെർക്കളയിൽ റെയ്ഡ്
Malayalam news live 'ഇതിന് മുമ്പ് ബീഫ് വാങ്ങിയിട്ടുണ്ടോ? എവിടെ നിന്ന് കിട്ടി?' മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തത് ബീഫ് പാകം ചെയ്തതിന്; ഓടി രക്ഷപ്പെട്ടവർക്കായ് തെരച്ചിൽ
ഉത്തർപ്രദേശിലെ കൗശാമ്പിയിൽ ബീഫ് പാകം ചെയ്തതിന് മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്തു
Malayalam news live വിജിയുടെ ഭർത്താവ് നാരായണന്റെ മൃതദേഹവും കണ്ടെത്തി, മൂത്തമകൾക്കായി തെരച്ചിൽ, പിറവത്ത് അമ്മയും മകനും മരിച്ചത് ഇന്നലെ
വളരെ ദരിദ്രമായ കുടുംബപശ്ചാത്തലമായിരുന്നു ഇവരുടേത്. കോതമംഗലത്താണ് ഇവർ താമസിച്ചിരുന്നത്. ആരാധനാലയങ്ങളിൽ എത്തുന്നവരോട് സഹായം അഭ്യർത്ഥിച്ചാണ് ഇവർ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്. വിജി അന്ധയാണ്.
Malayalam news live കീം പരീക്ഷാഫലം പ്രഖ്യാപിച്ചു; എഞ്ചിനീയറിംഗിൽ ഒന്നാം റാങ്ക് അങ്കമാലി സ്വദേശി റോഷൻ രാജുവിന്
എൻജിനിയറിംഗിൽ അങ്കമാലി അയ്യമ്പുഴ സ്വദേശി റോഷൻ രാജു ഒന്നാം റാങ്ക് നേടി. ജെഇഇ യിലും റോഷന് ഒന്നാം റാങ്ക് ലഭിച്ചു.
Malayalam news live ഇൻസ്റ്റ സൗഹൃദം അവസാനിപ്പിച്ചു, വിദ്യാർത്ഥിനിയെ നടുറോഡിൽ ക്രൂരമായി കുത്തിപ്പരിക്കേൽപിച്ച് യുവാവ്
നാല് വർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പൂജയെ വിവാഹം കഴിക്കാൻ ഇയാൾ നിർബന്ധിച്ചിരുന്നു. എന്നാൽ വിവാഹത്തിന് താല്പര്യമില്ലാതിരുന്ന പൂജ ഇയാളുടെ കോളുകൾ ബ്ലോക്ക് ചെയ്തിരുന്നു.
Malayalam news live അയോധ്യ ക്ഷേത്രക്കൊള്ള; സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി
അയോധ്യ ക്ഷേത്രക്കൊള്ളയിൽ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അയോധ്യ എംപി അവധേഷ് പ്രസാദ്. അന്വേഷണം തുടങ്ങിയ ഉടൻ തന്നെ ട്രസ്റ്റ് ഭാരവാഹികൾ രാജി വയ്ക്കണമായിരുന്നുവെന്നും എംപി
Malayalam news live 'മോളിവുഡ് ടൈംസ്' സിനിമ സെൻസർ വിവാദം; സിനിമ സെൻസറിങ്ങില്ലാതെ പ്രദർശിപ്പിച്ച കേസിൽ നിർമാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു
'മോളിവുഡ് ടൈംസ്' സിനിമ സെൻസർ വിവാദത്തിൽ നിര്‍മാതാവ് ആഷിഖ് ഉസ്മാനെ ചോദ്യം ചെയ്യുന്നു
Malayalam news live ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് ചെമ്പഴന്തി സ്വദേശി
ചെമ്പഴന്തി ചെന്നാവൂർ ക്ഷേത്ര കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ചെമ്പഴന്തിയിൽ പിക്കപ്പ് ഓട്ടോറിഷ ഓടുന്ന ആളാണ് ബിജു.ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം..ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം ആരംഭിച്ചു