അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ റിപ്പബ്ലിക് ദിന പരേഡിന് അതിഥിയായി ക്ഷണിച്ചതിനെതിരെ സിപിഎം.
ദില്ലി: അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ റിപ്പബ്ലിക് ദിന പരേഡിന് അതിഥിയായി ക്ഷണിച്ചതിനെതിരെ സിപിഎം.
ഇന്ത്യ അമേരിക്കയുടെ ജൂനിയര് പങ്കാളിയാണെന്ന് തെളിഞ്ഞെന്ന് സിപിഎം പിബി അംഗം വൃന്ദാ കാരാട്ട് പറഞ്ഞു.
അതേസമയം, ട്രംപിനെ ക്ഷണിച്ചെന്ന വാര്ത്ത വിദേശകാര്യവൃത്തങ്ങള് സ്ഥിരീകരിച്ചു. മുഖ്യ അതിഥിയായി ട്രംപിനെ ക്ഷണിച്ച് കൊണ്ടുള്ള കത്ത് ഏപ്രിലില് ആണ് കേന്ദ്ര സര്ക്കാര് അമേരിക്കയ്ക്ക് കൈമാറിയത്.
ഇന്ത്യയുടെ ക്ഷണം അനുകൂലമായി പരിഗണിച്ച് കൊണ്ടിരിക്കുകയാണെന്ന് അമേരിക്ക വ്യക്തമാക്കി. നരേന്ദ്ര മോദി പ്രധാനമന്ത്രി ആയി ചുമതല ഏറ്റതിനു ശേഷം 2015 ല് നടന്ന ആദ്യ റിപ്പബ്ലിക് ദിന പരേഡില് അമേരിക്കന് പ്രസിഡന്റ് ആയിരുന്ന ബരാക് ഒബാമ ആയിരുന്നു മുഖ്യ അഥിതി.
