കോഴിക്കോട്: ടിപി വധക്കേസിലെ പ്രധാനപ്രതിയുടെ വിവാഹത്തലേന്ന് ആശംസയുമായി തലശ്ശേരി എംഎഎ എ.എന്‍. ഷംസീറെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയാണ് ഷംസീര്‍ ആശംസ അറിയിച്ചത്. ചടങ്ങില്‍ ഷാഫിയോടൊപ്പം ഷംസീര്‍ നില്‍ക്കുന്ന ഫോട്ടോ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

പ്രതികളുമായി സിപിഎമ്മിന് യാതൊരു ബന്ധവുമില്ലെന്നാണ് കേസിന്റെ തുടക്കം മുതല്‍ സിപിഎം അവകാശപ്പെടുന്നത്. എന്നാല്‍ ടിപി വധക്കേസില്‍ ശിക്ഷപ്പെട്ട പ്രതിയോടൊപ്പം എ.എന്‍. ഷംസീര്‍ നില്‍ക്കുന്ന ചിത്രം സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.