തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയ റിട്രീറ്റ്സിന് കയ്യേറ്റമുണ്ടെന്ന് ഒരു വര്‍ഷത്തിലധികമായി അറിവുണ്ടെന്ന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. കയ്യേറ്റം ഉണ്ടെന്ന് സൂചിപ്പിച്ച് തഹസില്‍ദാറുടെ കത്ത് ലഭിച്ചെങ്കിലും കയ്യേറ്റത്തിനെ പിന്തുണയ്ക്കുന്ന രേഖകളൊന്നും ലഭിച്ചില്ലെന്നും കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ പറയുന്നു. എന്നാല്‍ കയ്യേറ്റം വ്യക്തമാക്കുന്ന രേഖകള്‍ റവന്യൂ വകുപ്പ് നല്‍കിയില്ലെന്നും എ പി സലിമോന്‍ വിശദമാക്കി.
വസ്തു അളന്ന് തിട്ടപ്പെടുത്തണമെന്ന പഞ്ചായത്തിന്റെ ആവശ്യത്തിന് റവന്യൂ വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്നും എ പി സലിമോന്‍ ആരോപിക്കുന്നു. നിരവധി കത്തുകളും റിമൈന്‍ഡറുകളും ഭൂമി അളന്ന് തിട്ടപ്പെടുത്തപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയിട്ടും ഫലമുണ്ടാവാത്തതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ സമീപിച്ചതെന്നും എ പി സലിമോന്‍ പറയുന്നു. കയ്യേറ്റം കണ്ടെത്താനും ഒഴിപ്പിക്കാനും കൃത്യസമയത്ത് സാധിക്കാത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്നും കുമരകം പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു.
നിരാമയ റിട്രീറ്റ്സ് പുറമ്പോക്ക് കയ്യേറ്റം ചെയ്തെന്നാരോപിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് അടിച്ച് തകര്‍ത്തിരുന്നു. കുമരകം പഞ്ചായത്ത് പ്രസിഡന്റ് മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് റിസോര്‍ട്ട് അടിച്ച് തകര്‍ത്തതെന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പറയുന്നത്.
