കൂത്താട്ടുകുളത്ത് എന്‍.എസ്.എസ് ഓഫീസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ സി.പി.എം ഏരിയാ കമ്മിറ്റി ക്ഷമാപണം നടത്തി. പ്രവര്‍ത്തകരുടെ നടപടി തെറ്റായിപ്പോയെന്ന് സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് പ്രസ്താവനയില്‍ പറഞ്ഞു. ബി.ജെ.പി അക്രമങ്ങള്‍ക്കെതിരെ സി.പി.എം ശനിയാഴ്ച നടത്തിയ പ്രകടനത്തിനിടെയാണ് എന്‍.എസ്.എസ് ഓഫീസ് തകര്‍ത്തത്. എന്‍.എസ്.എസ് ഓഫീസിനടുത്തായിരുന്നു ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസ്. അതിക്രമം കാട്ടിയവര്‍ക്ക് ഓഫീസ് മാറിപ്പോയതാണെന്നാണ് സൂചന.