കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തില്‍ മഞ്ചേശ്വരത്ത് ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലുക്കിൽ ഉച്ചയക്ക് 12 മണി മുതൽ ആണ് ഹർത്താൽ.സോങ്കള്‍ പ്രതാപ് നഗറിലെ സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖാണ് ഇന്നലെ രാത്രി കുത്തേറ്റ് മരിച്ചത്. 

കാസര്‍ഗോഡ്: കാസര്‍കോഡ് സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവത്തില്‍ മഞ്ചേശ്വരത്ത് ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലുക്കിൽ ഉച്ചയക്ക് 12 മണി മുതൽ ആണ് ഹർത്താൽ.
സോങ്കള്‍ പ്രതാപ് നഗറിലെ സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖാണ് ഇന്നലെ രാത്രി കുത്തേറ്റ് മരിച്ചത്. 

കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് പ്രഥമിക വിവരം. മോട്ടോര്‍ബൈക്കില്‍ എത്തിയ മൂന്നംഗ സംഘമാണ് അബ്ദുള്‍ സിദ്ദിഖിനെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിനായില്ല. പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് പൊലീസ് അറിയിച്ചു.