Asianet News MalayalamAsianet News Malayalam

ശബരിമലയുടെ നിയന്ത്രണം കയ്യിലെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി

''ശബരിമലയെ തകർക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു. പരിശീലനം കിട്ടിയവരെ ആയുധങ്ങളുമായി ശബരിമലയിലേക്ക് അയക്കുന്നത് ഗുരുതരമാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണം''

cpm central committee on bjp plans in sabarimala
Author
Delhi, First Published Nov 21, 2018, 6:26 PM IST

ദില്ലി: ശബരിമലയിൽ ബിജെപിയുടേത് ഹീന പദ്ധതിയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി. ശബരിമല പദ്ധതി വ്യക്തമാക്കിയുള്ള ബിജെപി സർക്കുലർ ഇതിന് തെളിവാണെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. ശബരിമലയെ തകർക്കാനുള്ള ശ്രമത്തെ അപലപിക്കുന്നു. പരിശീലനം കിട്ടിയവരെ ആയുധങ്ങളുമായി ശബരിമലയിലേക്ക് അയക്കുന്നത് ഗുരുതരമാണ്. ഇത്തരം ശ്രമങ്ങൾക്കെതിരെ ജനം ജാഗ്രത പുലർത്തണം. ശബരിമലയുടെ നിയന്ത്രണം കയ്യിലെടുക്കാനാണ് ബിജെപിയുടെ ലക്ഷ്യമെന്നും ക്രമസമാധാന പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും കേന്ദ്രകമ്മിറ്റി വിലയിരുത്തി. 

Follow Us:
Download App:
  • android
  • ios