കൊല്ലം: കൊല്ലത്ത് ഗര്‍ഭിണിയെ ആക്രമിച്ച സിപിഎം പഞ്ചായത്തംഗത്തെയും സുഹൃത്തുക്കളെയും കോടതി റിമാന്റ് ചെയ്തു. നീണ്ടകര ഏഴാം വാർഡ് അംഗം അന്‍റോണിയോവില്യം ഇന്നലെയാണ് പൊലിസ് പിടിയിലായത്. ഇയാളെ പുറത്താക്കുമെന്ന് ഡിവൈഎഫ്ഐ ചവറ ഏരിയ കമ്മറ്റി അറിയച്ചു.
കൊല്ലം ആനന്ദവല്ലീശ്വരത്ത് കാറില്‍ വരികയായിരുന്ന അനസ് തസ്ലീമ ദമ്പതികളെയാണ് തങ്ങളുടെ കാറില്‍ ഇടിചെന്നാരോപിച്ച് അക്രമി സംഘം മര്‍ദ്ദിച്ചത്... സിപിഐഎമ്മിന്റെ നീണ്ടകര പഞ്ചായത്തംഗം അന്റോണിയോയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം..ഇന്നേവ കാറിലെത്തിയ എത്തിയ നാലംഗ സംഘം മദ്യ ലഹരിയില്‍ ആക്രമിക്കുകയായിരുന്നു... ഗര്‍ഭിണിയായ തസ്ലിമയുടെ ഉദരത്തില്‍ ചവിട്ടിയതായെന്നും ആരോപണമുണ്ട്. സംഭവമറിഞ്ഞെത്തിയ കൊല്ലം വെസ്റ്റ് സ്റ്റേഷനിലെ പൊലീസുകാരെയും സംഘം ആക്രമിച്ചു..
നാട്ടുകാരുടെ സഹായത്തോടെയാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് സ്റ്റേഷനില്‍ എത്തിച്ച ശേഷവും അക്രമം തുടര്‍ന്നു. പോലീസിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. പരിക്കേറ്റ പോലീസുകാര്‍ ചികിത്സ തേടി. അന്റോണിയോയ്ക്കെതിരെ നടപടി എടുക്കുമെന്ന് സിപിഎം ചവറ ഏരിയ സെക്രട്ടി അറിയിച്ചു.
