കൊല്ലം: മുഖത്തലയിൽ എഐഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. എഐഎസ്എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി ഗിരീഷിനാണ് വെട്ടേറ്റത്. സിപിഎം ആണ് പ്രവർത്തകനെ ആക്രമിച്ചതെന്നാണ് സിപിഐ ആരോപിക്കുന്നത്. കുറച്ച് ദിവസങ്ങളായി മുഖത്തലയിൽ സിപിഐ- സിപിഎം സംഘർഷം നിലനിൽക്കുന്നു.