തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ഉടലെടുത്ത ഭിന്നതകൾക്കിടയിൽ സിപിഎം-സിപിഐ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് കൊല്ലത്തും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തിരുവനന്തപുരത്തുമാണ് യോഗം ചേരുന്നത്.
ലോ അക്കാദമി സമരംഒത്തുതീർപ്പാക്കിയെങ്കിലും ബിജെപിയടക്കമുള്ളവർക്ക് സഹായകമായ നിലപാടാണ് സിപിഐ സ്വീകരിച്ചതെന്ന വിമർശനമാണ് സിപിഎമ്മിന്. എന്നാൽ സമരം വിജയമായിരുന്നുവെന്നണ് സിപിഐ വിലയിരുത്തുന്നത്. രാവിലെ പത്ത് മണിക്കാണ് യോഗങ്ങൾ തുടങ്ങുക.
