തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ രംഗത്തെത്തി. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്. ടാറ്റയ്‌ക്കുവേണ്ടി സിപിഐ നിലകൊണ്ടിട്ടില്ല. മൂന്നാറില്‍ ടാറ്റയ്‌ക്ക് വേണ്ടി നിലകൊണ്ടത് ആരെന്നറിയാം. ബംഗാളില്‍ ടാറ്റയെ സഹായിച്ചത് ആരെന്ന് ഓര്‍ക്കണം. മുഖ്യമന്ത്രി ഒറ്റയാനെപ്പോലെ പെരുമാറുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമര്‍ശനമാണ് ചില അംഗങ്ങള്‍ കൗണ്‍സിലില്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ് പെരുമാറുന്നത്. ഇത് തിരുത്താന്‍ സിപിഎം ഇടപെടണം. സിപിഎമ്മിനെ തിരുത്താനാണ് സിപിഐ ശ്രമിക്കുന്നത്.