കീഴാറ്റൂർ സമരത്തിൽ പങ്കെടുത്ത ചുമട്ടുതൊഴിലാളിയെ ജോലിയിൽ നിന്ന് വിലക്കി സിപിഎം  മാപ്പ് എഴുതി നൽകിയാൽ ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന് സിഐടിയു

കീഴാറ്റൂർ: കീഴാറ്റൂർ സമരത്തിൽ പങ്കെടുത്ത ചുമട്ടുതൊഴിലാളിയെ ജോലിയിൽനിന്ന് വിലക്കി സിപിഎം. വയല്‍ക്കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന്‍ രതീഷ് ചന്ദ്രോത്തിന് സിഐടിയുവിന്റെ തൊഴില്‍ വിലക്ക്. വയല്‍ക്കിളി പ്രവര്‍ത്തകന്‍ കൂടിയായ രതീഷിനോട് രേഖാമൂലം വിശദീകരണം ആവശ്യപ്പെടാതിരുന്ന നേതൃത്വം മാപ്പെഴുതിക്കൊടുത്താല്‍ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്നാണ് വിശദമാക്കുന്നത്.