ഫാക്ടറിക്ക് മുന്നിൽ കൊടിനാട്ടി സി പി എം യുവ സംരംഭകൻ പ്രതിസന്ധിയിൽ കോഴിക്കോട്ടും കൊടികുത്തല്‍ കൊടി നാട്ടിയത് സ്ഥിരീകരിച്ച് നേതൃത്വം
കോഴിക്കോട്: കൊടി കുത്തലിനെ മുഖ്യമന്ത്രി രൂക്ഷമായി വിമര്ശിക്കുമ്പോ സി.പി.എം പ്രവര്ത്തകര് കൊടികുത്തിയ കാരണം കോഴിക്കോട് പുതുപ്പാടിയിൽ ചെറുകിട വ്യവസായ യൂണിറ്റിന്റെ നിര്മാണം നിലച്ചു. കേന്ദ്രസർക്കാരിന്റെ 'സ്റ്റാൻഡ്അപ് ഇന്ത്യ' പദ്ധതി പ്രകാരം 90 ലക്ഷം രൂപ വായ്പയെടുത്ത് തുടങ്ങിയ ലാറ്റക്സ് യൂണിന്റെ നിര്മാണമാണ് നിലച്ചത്. കൊടി കുത്തിയെന്ന സമ്മതിച്ച പാര്ട്ടി പ്രാദേശിക നേതൃത്വം പിന്നീട് അത് എടുത്ത് മാറ്റിയെന്ന് വിശദീകരിക്കുന്നു.
പുതുപ്പാടി കുപ്പായകോട് കീച്ചേരി ടോണി ഭാര്യയുടെ പേരിൽ നിര്മാണം തുടങ്ങിയ റബര് സംസ്കരണ ഫാക്ടറിയിലാണ് സി.പി.എം കൊടി നാട്ടിയത്. അയൽവാസിയുമായുള്ള അതിര്ത്തി തര്ക്കം ചുണ്ടിക്കാട്ടിയാണ് കൊടികുത്തൽ. അതേസമയം, അതിര്ത്തി തര്ക്കത്തിൽ റവന്യൂ വകുപ്പ് ഇടപെട്ടിരുന്നു. സര്വേ നടത്തി അതിര്ത്തി നിര്ണയിക്കുകയും ചെയ്തു. അതിര്ത്തി തര്ക്കം കൂടാതെ ഫാക്ടറി നിര്മാണത്തിനായി മണ്ണെടുത്തതിലൂടെ സമീപവാസിയായ പട്ടിക ജാതി കുടുംബത്തിനുണ്ടായ ബുദ്ധമിട്ടും പരിഹരിക്കണമെന്നാണ് പാര്ട്ടി ആവശ്യം.
പ്രതിഷേധം ഭയന്ന് ഫാക്ടറിയോട് ചേര്ന്ന് പുതുതായി നിര്മിച്ച വീട്ടിൽ നിന്ന് മാറി താമസിക്കുയാണ് പരാതിക്കാരൻ ടോണിയും കുടുംബവും. കൊടി കുത്തിയെന്ന സമ്മതിച്ച പാര്ട്ടി പ്രാദേശിക നേതൃത്വം പിന്നീട് അത് എടുത്ത് മാറ്റിയെന്ന് വിശദീകരിക്കുന്നു. കൊടിയെടുത്ത് മാറ്റിയെങ്കിലും ഇനിയും പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയില് ഫാക്ടറി നിര്മാണം വീണ്ടും തുടങ്ങാതെയിരിക്കുകയാണ് ഫാക്ടറി ഉടമകള്.
