മാഹിയിൽ സിപിഎം നേതാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍

കണ്ണൂര്‍: മാഹിയിൽ സിപിഎം നേതാവിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ കണ്ണൂര്‍ ജില്ലയിലും മാഹിയിലും ഹര്‍ത്താല്‍. സിപിഐ(എം) കണ്ണൂര്‍ ജില്ലാ കമ്മറ്റിയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കി.രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. 

സിപിഎം പള്ളൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും സി.പി.എമ്മിന്‍റെ മുൻ കൗൺസിലർ കൂടിയായിരുന്ന ബാബു കണ്ണിപൊയിൽ എന്നയാളാണ് കൊല്ലപ്പെട്ടത്. പള്ളൂരില്‍വെച്ചാണ് ആക്രമണമുണ്ടായത്. ബാബുവിനെ കൊന്നത് ആര്‍ എസ് എസ് ക്രിമിനലുകളെന്ന് സിപിഎം ആരോപിച്ചു.


മാഹി പാലത്തിനടുത്ത് വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകനും മരിച്ചു. ഷൈനോദ് എന്നയാള്‍ക്കാണ് കൊല്ലപ്പെട്ടത്. മുഖത്തും കൈക്കും വെട്ടേറ്റ ഷൈനോദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.