കൊല്ലം: സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം. എൽഡിഎഫ് സർക്കാർ നൽകിയ സ്വാതന്ത്ര്യം പൊലീസ് ഉദ്യോഗസ്ഥർ ചൂഷണം ചെയ്യുന്നു. ഭരണത്തിലിരിക്കുന്ന സമയത്തും പാർട്ടിക്ക് പൊലിസിനെതിരെ സമരം ചെയ്യേണ്ടി വരുന്നുവെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. ജില്ലാ സമ്മേളനങ്ങളിൽ മുഖ്യമന്ത്രിക്ക് സ്തുതിഗീതം പാടി പുകഴ്ത്തുന്നത് പതിവായെന്ന് ചവറ ഏരിയാ കമ്മിറ്റിയിലുള്ളവർ പറഞ്ഞു. റിപ്പോർട്ടിൻമേലുള്ള പൊതു ചർച്ച ഇന്നും തുടരും