കോട്ടയം: വി.എസിനെ വിമർശിച്ച് പൂഞ്ഞാറിൽ നിന്നുളള പ്രതിനിധികൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ പ്രചരണത്തിന് എത്തിയ വി.എസ്സ്ഥാനാർത്ഥിയോട് അസഹിഷ്ണതയോടെ പെരുമാറി. സ്ഥാനാർത്ഥിക്ക് മുഖം കൊടുക്കാൻ തയ്യാറായില്ല. ഇത് എതിരാളികൾ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയമായി ഉപയോഗിച്ചുവെന്നാണ് വിമര്‍ശനം. 

അതേസമയം സിപിഐക്കെതിരെയും കോട്ടയം സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ വീണ്ടും വിമർശനം ഉയര്‍ന്നു. സിപിഐ പ്രതിപക്ഷത്തെ പോലെ പെരുമാറുന്നുവെന്നും സിപിഐ നിലപാടുകൾ സർക്കാരിന്റെ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നുമാണ് വിമര്‍ശനം.