പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല ഗൂഡാലോചനയെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: ഗോവയിലെ പീഡനകേസിൽ തന്നെ കുടുക്കിയതാണെന്ന് സിപിഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി ജി.വിനോദ് കുമാര്‍. പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ല. ഗൂഡാലോചനക്ക് പിന്നിൽ പാർട്ടിക്കാർക്ക് പങ്കുണ്ടോ എന്ന് പറയുന്നില്ല, ഇക്കാര്യം പാർട്ടി അന്വേഷിക്കട്ടെയെന്നും വിനോദ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മ‍ഡ്ഗാവ് പൊലീസാണ് കഴിഞ്ഞ ദിവസം വിനോദിനെ ഗോവയില്‍ വച്ച് അറസ്റ്റ് ചെയ്തത്.