വിഴിഞ്ഞം: വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. വിഴിഞ്ഞം സ്വദേശി സമീര്‍ഖാനാണ് പിടിയിലായത് . വീട്ടമ്മ മജിസ്ട്രേറ്റ് മുന്പാകെ നല്‍കിയ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി ബലാല്‍ക്കാരമായി പീഡിപ്പിച്ചെന്നാണ് വീട്ടമ്മയുടെ മൊഴി . ഭീഷണിപ്പെടുത്തി രണ്ടു ലക്ഷരൂപയും 23 പവൻ സ്വര്‍ണവും കൈവശപ്പെടുത്തിയെന്നും പരാതിയുണ്ട് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുളിക്കുന്ന ദൃശ്യങ്ങൾ ഒളിഞ്ഞു നിന്ന് പകർത്തിയ നേതാവ് ഇത് കാട്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും തട്ടിയെടുത്തെന്നായിരുന്നു വീട്ടമ്മയുടെ പരാതി. പലപ്പോഴായി രണ്ട് ലക്ഷം രൂപയും 23 പവൻ സ്വർണവും തട്ടിയെടുത്തെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.
