തൃക്കാക്കര നഗരസഭ: തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വിജയം
എറണാകുളം: തൃക്കാക്കര നഗരസഭയിലെ ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളില് യൂഡിഎഫിന് വിജയം. വിമതന് കോണ്ഗ്രസിലേക്ക് തിരിച്ചെത്തിയതോടെയാണ് കോണ്ഗ്രസിന്റെ വിജയം.
യുഡിഎഫിലെ എംടി ഓമന ചെയർപേഴ്സൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയർമാൻ ആയി സാബു ഫ്രാൻസിസ് തെരഞ്ഞെടുക്കപ്പെട്ടു. 43 അംഗ കൗൺസിൽൽ 22 അംഗങ്ങളുടെ വോട്ട് നേടിയാണ് യുഡിഎഫിന്റെ ജയം. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഓമനയുടെ വിജയം.
