മലപ്പുറം: താനൂര്‍ ഉണ്യാളില്‍ സി.പി.എം-മുസ്ലിം ലീഗ് സംഘര്‍ഷത്തില്‍ രണ്ടു പേര്‍ക്ക് വെട്ടേറ്റു. സക്കീര്‍, സിദ്ദിഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പള്ളിയില്‍ നിന്നും ഇറങ്ങിയ ശേഷം ശേഷം കവലയില്‍ നില്‍ക്കുമ്പോഴായിരുന്നു ആക്രമണം. സക്കീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സിദ്ദിഖിനെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനു ശേഷം വീടുകള്‍ക്ക് നേരെ വ്യാപകമായ ആക്രമണം നടന്നു
താഹിര്‍, സിദ്ദിഖ് സക്കീര്‍, സക്കീറിന്റെ ഉമ്മ ഖദീജ, ഹര്‍ഷദ് എന്നിവര്‍ക്ക് പരിക്ക് പറ്റി. ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഹര്‍ഷദ് സിപിഎം പ്രവര്‍ത്തകനാണ്. ഉണ്യാല്‍ മേഖലയില്‍ തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഈ മേഖലയില്‍ സി.പി.എം ലീഗ് സംഘര്‍ഷം പതിവാണ്. കാലങ്ങളായി തുടരുന്ന സമാധാന ശ്രമങ്ങള്‍ക്കൊന്നും സംഘര്‍ഷത്തിന് അയവു വരുത്താനായിട്ടില്ല.
