തൃശൂര്‍: കെ.എം. മാണിയെ എല്‍ഡിഎഫില്‍ എടുക്കുമോ എന്ന ചോദ്യത്തോട് വ്യക്തമായ മറുപടി പറയാതെ സിപിഎം നേതാക്കള്‍. പുതിയ സാഹചര്യത്തില്‍ പുതിയ നിലപാട് എടുക്കേണ്ടി വരുമെന്ന് എളമരം കരീം പ്രതികരിച്ചു. എല്ലാകാലത്തും നിലപാട് ഒന്നായിരിക്കണമെന്നില്ലെന്നും എളമരം കരീം പറഞ്ഞു.
അതേസമയം, കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവെന്ന് മുമ്പ് ഇ.പി.ജയരാജൻ പ്രതികരിച്ചിരുന്നു. മാണിയെ സംസ്ഥാനസമ്മേളന സെമിനാറിൽ ക്ഷണിച്ചതിൽ തെറ്റില്ലെന്നും എൽഡിഎഫ് ആശയങ്ങൾ സ്വീകരിക്കുന്നവരെ മുന്നണിയിലെടുക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഞങ്ങളുടെ നയം തീരുമാനിക്കുക ഞങ്ങള്‍ തന്നെയെന്നും മാണിയെ മുന്നണിയില്‍ എടുക്കുന്നതിനെതിരെയുള്ള സിപിഐ എതിര്‍പ്പ് ചൂണ്ടിക്കാണിച്ചപ്പോള്‍ ജയരാജന്‍ പറഞ്ഞു.
എന്നാല്‍ ആര്‍ക്കും കയറിവരാനുളള വഴിയമ്പലമല്ല ഇടതുമുന്നണി എന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അഴിമതിയോട് പതിയെ പതിയെ ചായ് വ് പ്രകടിപ്പിക്കുകയാണെന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.
