വരാപ്പുഴ കസ്റ്റഡി മരണം: മൊഴിമാറ്റത്തിൽ വിശദീകരണവുമായി സിപിഎം
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം മൊഴിമാറ്റത്തിൽ വിശദീകരണവുമായി സിപിഎം. സാക്ഷികൾ മൊഴിമാറ്റാൻ ഇടപെട്ടിട്ടില്ല.സിപിഎം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകൻ ശരത്തിന്റെ ആരോപണത്തിൽ ഗൂഢാലോചനയുണ്ട്. വിഡി സതീശനും ആര്‍എസ്എസ് നേതാക്കളും ഇതിനു പിറകിൽ ഉണ്ട്.
മരിച്ച ശ്രീജിത്ത് കേസിൽ പ്രതി തന്നെയാണ്. മൊഴി നല്‍കാനോ മൊഴി മാറ്റി പറയാനോ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സിപിഎം മുൻ ലോക്കൽ സെക്രട്ടറി ഡെന്നി ഏഷ്യാനെറ് ന്യൂസിനോട് പറഞ്ഞു.
പരമേശ്വരനെ കൊണ്ട് മൊഴിമാറ്റി പറയാന്‍ സിപിഎം നേതാവ് ഡെന്നിയാണ് നിര്‍ബന്ധിച്ചതെന്നും അതിന് ശേഷമാണ് ശ്രീജിത്ത് ആക്രമിച്ചവരുടെ കൂട്ടത്തിലുണ്ടായിരുന്നെന്ന് വീണ്ടും മൊഴി നല്‍കിയതെന്നുമായിരുന്നു പരമേശ്വരന്‍റെ മകന്‍ ശരത്തിന്റെ ആരോപണം. നേരത്തെ ശ്രീജിത്തിനെതിരെ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
