കേന്ദ്രകമ്മിറ്റിയിലേക്കും വോട്ടെടുപ്പ് നിര്‍ദേശിച്ച് ബംഗാള്‍ ഘടകം.
ഹൈദരാബാദ്: കേന്ദ്രകമ്മിറ്റിയിലേക്കും വോട്ടെടുപ്പ് നിര്ദേശിച്ച് ബംഗാള് ഘടകം. അതേസമയം, ഹൈദരാബാദില് നടക്കുന്ന സിപിഎം ഇരുപത്തിരണ്ടാം പാര്ട്ടി കോണ്ഗ്രസ് ഇന്ന് സമാപിക്കും. പുതിയ കേന്ദ്ര കമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോയെയും പാർട്ടി കോണ്ഗ്രസ് തെരഞ്ഞെടുക്കും.
നിലവിലെ പൊളിറ്റ് ബ്യൂറോ തുടരണമെന്നാണ് കാരാട്ട് പക്ഷത്തിൻറെ നിർദ്ദേശം. എന്നാൽ മാറ്റം വേണമെന്നാണ് സീതാറാം യെച്ചൂരിയുടെ നിലപാട്. തർക്കം അവസാനിക്കാത്തതിനാൽ തീരുമാനം മാറ്റി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മറ്റു പേരുകളൊന്നും നിർദ്ദേശിക്കപ്പെട്ടില്ല.
പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ പ്രായ പരിധിയിലെ തീരുമാനം കണക്കിലെടുത്ത് മുതിർന്ന പിബി അംഗം എസ്.രാമചന്ദ്രൻ പിള്ള ഒഴിവായേക്കും.പകരം കേരളത്തിൽ നിന്നും ആരെത്തും എന്നത് സംബന്ധിച്ചും അഭ്യൂഹങ്ങൾ തുടരുകയാണ്. സിസി പിബി തെരഞ്ഞെടുപ്പുകൾക്ക് ശേഷം വൈകിട്ട് ഹൈദരാബാദിൽ റാലിയും പൊതുസമ്മേളനവും നടക്കും.
ചൂടേറിയ ചർച്ചകൾക്കാണ് ഇന്നലെ പാർട്ടി കോണ്ഗ്രസ് വേദി സാക്ഷ്യം വഹിച്ചത്.സംഘടനാ ചർച്ചക്കിടെ ഒരു പ്രതിനിധി നടത്തിയ പരാമർശം ബംഗാൾ
ഘടകത്തിന്റെ ബഹളത്തിനിടയാക്കി.
