പാര്‍ട്ടിയിലുണ്ടായ യോജിപ്പിന് വിരുദ്ധമായി വൃന്ദ പ്രതികരിച്ചു

ദില്ലി: വൃന്ദാകാരാട്ടിനെതിരെ സിപിഎം ബംഗാള്‍ഘടകം. രാഷ്ട്രീയ പ്രമേയത്തെക്കുറിച്ചുളള പരാമര്‍ശത്തിനെതിരെയാണ് ബംഗാള്‍ഘടകത്തിന്‍റെ പ്രതിഷേധം. യച്ചൂരി ലൈന്‍ പാർട്ടി സ്വീകരിച്ചിട്ടില്ലെന്ന വൃന്ദാ കാരാട്ടിന്റെ പ്രസ്താവന സിപിഎം ബംഗാൾ ഘടകം തളളി. പാര്‍ട്ടിയിലുണ്ടായ യോജിപ്പിന് വിരുദ്ധമായി വൃന്ദ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തെ ബംഗാള്‍ ഘടകം അതൃപ്തി അറിയിച്ചു.

കോൺഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്നു തീരുമാനിച്ചിട്ടില്ലെന്നു പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. ബംഗാളിലെ കോണ്‍ഗ്രസുമായുള്ള സിപിഎം സഹകരണം തുടരില്ലെന്നു വൃന്ദാ കാരാട്ട് നേരത്തേ പറഞ്ഞിരുന്നു.