ദില്ലി: സി പി എം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രേഖകളുടെ പ്രാരംഭ ചര്‍ച്ചയാണ് യോഗത്തിന്റെ പ്രധാന അജണ്ട. കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ അകലം പാലിക്കാന്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രേഖയാണ് നിര്‍ദ്ദേശിച്ചത്. ഇത് തിരുത്തണമെന്നും ബിജെപിയെ മുഖ്യശത്രുവായി കണ്ട് കോണ്‍ഗ്രസ് കൂടി ഉള്‍പ്പട്ടെ മതേതര സഖ്യം രൂപീകരിക്കണമെന്നും പാര്‍ട്ടിയില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് രേഖകളെ ചൊല്ലി പിബിയില്‍ രണ്ടഭിപ്രായം ഉയരാനാണ് സാധ്യത. ലാവലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ച ശേഷമുള്ള ആദ്യ പിബി യോഗമാണിത്.