Asianet News MalayalamAsianet News Malayalam

സംസ്ഥാനനേതൃത്വവുമായി ഭിന്നതയില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ

cpm pb rule out the news on rift with kerala state committee
Author
First Published Aug 2, 2017, 6:01 PM IST

ദില്ലി: കേരളത്തിലെ സംഭവങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വത്തിനും സംസ്ഥാനഘടകത്തിനുമിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ രോഷപ്രകടനത്തില്‍ സി പി എം കേന്ദ്ര നേതൃത്വത്തിന്റെ അതൃപ്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകമെന്ന് വ്യക്തമാക്കിയാണ് സി പി എം പോളിറ്റ് ബ്യൂറോ രംഗത്തു വന്നത്. കേരളത്തിലെ അടുത്തിടെയുള്ള സംഭവവികാസങ്ങളില്‍ കേന്ദ്രനേതാക്കള്‍ക്കും സംസ്ഥാന നേതാക്കള്‍ക്കും ഇടയില്‍ ഭിന്നതയുണ്ടെന്ന ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തെറ്റിദ്ധാരണാജനകം എന്ന ഒറ്റവരി കുറിപ്പാണ് പി ബി പുറത്തിറക്കിയത്. കടക്ക് പുറത്ത് എന്ന മുഖ്യമന്ത്രിയുടെ രോഷപ്രകടനം അനാവശ്യമായിരുന്നു എന്ന കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് ഇന്നലെ എഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios