സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് തുടങ്ങും. കട്ടപ്പനയിലാണ് സമ്മേളനം നടക്കുന്നത്. പ്രതിനിധി സമ്മേളനം രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈക്കം വിശ്വന്‍, പി കെ ഗുരുദാസന്‍, ഡോ. തോമസ് ഐസക്, എം എം മണി തുടങ്ങിയ നേതാക്കളും പങ്കെടുക്കും. സിപിഎം - സിപിഐ പോരും, ഹൈറേഞ്ചിലെ ഭൂ പ്രശ്നങ്ങളും സമ്മേളനത്തിൽ ചർച്ചയായേക്കും. മറ്റന്നാൾ ജില്ലാ കമ്മിറ്റി അംഗങ്ങളേയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.