സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പാര്‍ട്ടി നടപടിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിക്കകത്ത് വിമര്‍ശനവും സ്വയം വിമര്‍ശനവും ഒക്കെ സ്വാഭാവിക നടപടിയാണ്. പി ജയരാജനെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടിയോഗത്തിൽ നിന്ന് പി ജയരാജൻ ഇറങ്ങിപ്പോയെന്ന വാര്‍ത്ത ഭാവനാസൃഷ്‍ടി മാത്രമാണെന്നും സെക്രട്ടേറിയറ്റ് പ്രസ്‍താവനയിറക്കി.