നെയ്യാറ്റിൻകര മഞ്ചവിളാകത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. അഞ്ച് പേര്‍ക്ക് പരിക്ക്. വീടുകൾക്ക് നേരെയായിരുന്നു അക്രമണം.പരിക്കേറ്റവരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാറ്റിന്‍കര മഞ്ചവിളാകത്ത് സിപിഎം- ആര്‍എസ്എസ് സംഘർഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. വീടുകള്‍ക്ക് നേരെയുണ്ടായ കല്ലേറില്‍ ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ രാഹുലിന് നേരെ ആളുമാറി ആക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മഞ്ചവിളാകത്ത് ഹര്‍ത്താല്‍ ആയിരുന്നു. ഹര്‍ത്താലിനിടെ സിപിഎം നടത്തിയ പ്രകടനത്തിനെത്തിയ ആളുകള്‍ പ്രദേശത്തെ വീടുകളിലേക്ക് കല്ലേറ് നടത്തുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഗര്‍ഭിണി അടക്കമുള്ള ആളുകള്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.