കണ്ണൂര്‍: പാനൂരിൽ വീണ്ടും സംഘർഷം. രണ്ട് സി പി എം പ്രവർത്തകർക്ക് വെട്ടേറ്റു. എ നൗഷാദ് ,നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നിൽ ആർ.എസ്.എസ് ആണെന്ന് സിപിഎം ആരോപിച്ചു.

നവംബര്‍ അവസാനവാരം വരെ വന്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന പ്രദേശം ശാന്തമാകുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. നേരത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് വിളിച്ചു ചേർത്ത സമാധാന യോഗം സിപിഎമും ബിജെപിയും ബഹിഷ്കരിച്ചിരുന്നു. 

ഇതോടെ യോഗം ഉപേക്ഷിച്ചു. ദിവസങ്ങളായി സംഘർഷം തുടരുന്ന പ്രദേശത്ത് തലശേരി ഡി.വൈ.എസ്. പി മുൻകൈ എടുത്താണ് യോഗം വിളിച്ചിരുന്നത്. ഇരുപാര്‍ട്ടികളും സഹകരിക്കാത്തതോടെ യോഗം ഉപേക്ഷിക്കുകയായിരുന്നു.