Asianet News MalayalamAsianet News Malayalam

തോമസ് ചാണ്ടി ചര്‍ച്ചയാവും; സിപിഎം സെക്രട്ടേറിയറ്റും സിപിഐ നിർവ്വാഹക സമിതിയും ഇന്ന്

cpm secretariat and cpi working committee to meet today
Author
First Published Nov 10, 2017, 6:58 AM IST

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ ഇടത് മുന്നണി നിലപാടിലേക്ക് നീങ്ങുന്നതിനിടെ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും സി.പി.ഐ നിർവ്വാഹക സമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമലംഘനം തെളിഞ്ഞ സാഹചര്യത്തിൽ തോമസ് ചാണ്ടി അധികാരമൊഴിയണമെന്നാണ് സി.പി.ഐയുടെ നിലപാട്.  കോടതി പരാമര്‍ശം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു.  ജനജാഗ്രതാ യാത്രാ വേദിയിലെ തോമസ് ചാണ്ടിയുടെ വിവാദ പരാമര്‍ശങ്ങളിലും സി.പി.ഐക്ക് കടുത്ത അതൃപ്തിയുണ്ട്. നിയമോപദേശം വൈകിയാൽ, ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടിൽ തുടര്‍ നടപടിക്ക് റവന്യൂമന്ത്രി നിർദേശം നൽകാനുള്ള  സാധ്യതയും തള്ളിക്കളനായാകില്ല. 
 

Follow Us:
Download App:
  • android
  • ios