Asianet News MalayalamAsianet News Malayalam

സെക്രട്ടറിയേറ്റ് രൂപീകരണത്തിനായി സിപിഎം സംസ്ഥാന സമിതി ഇന്ന് ചേരും

  • മൂന്നു പുതുമുഖങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ വരാനാണ് സാധ്യത. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഏറ്റവും മുൻതൂക്കം
  • പി.ജയരാജനേയും കെ.രാധാകൃഷ്ണനേയും സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്താൽ പകരാം ജില്ലാ സെക്രട്ടറിമാർ ആരെന്ന തീരുമാനവും എടുക്കേണ്ടി വരും
cpm state commitiee to meet today

തിരുവനന്തപുരം: പാർട്ടി കോൺ​ഗ്രസ് സമാപിച്ചതിന് പിന്നാലെ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കാനായി സിപിഎം സംസ്ഥാന സമിതി ഇന്ന് യോ​ഗം ചേരും. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരത്തെ എകെജി സെന്ററിൽ വച്ചാണ് യോ​ഗം. 

മൂന്നു പുതുമുഖങ്ങൾ സംസ്ഥാന സെക്രട്ടറിയേറ്റിൽ വരാനാണ് സാധ്യത. കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് ഏറ്റവും മുൻതൂക്കം. മുൻ കൊല്ലം ജില്ലാ സെക്രട്ടറി കെ രാജഗോപാൽ, തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, എന്നീ പേരുകളും പരിഗണനയിലാണ്.
മന്ത്രിമാരെ പാർട്ടി സെക്രട്ടറിയേറ്റിൽ നിന്നൊഴിവാക്കി പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തണമെന്ന സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിരുന്നു. എത്ര പേരെ ഒഴിവാക്കുമെന്നത് ശ്രദ്ധേയമായിരിക്കും.

പി.ജയരാജനേയും കെ.രാധാകൃഷ്ണനേയും സംസ്ഥാന സെക്രട്ടറിയേറ്റിൽ എടുത്താൽ പകരാം ജില്ലാ സെക്രട്ടറിമാർ ആരെന്ന തീരുമാനവും എടുക്കേണ്ടി വരും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ കെ.എം. മാണിയുടെ സഹകരണം തേടുന്നതടക്കമുള്ള വിഷയങ്ങളും സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യും.
 

Follow Us:
Download App:
  • android
  • ios