തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിനു പിന്നാലെ സംസ്ഥാന സമിതി യോഗത്തിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. ഭരണത്തിന് വേഗം പോരെന്നും ഇത് പരിഹരിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. പൊലീസ് വിഷയത്തില്‍ നിതാന്ത ജാഗ്രത വേണമെന്നുമെന്ന ആവശ്യവും യോഗത്തിലുണ്ടായി. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തിലുണ്ടായ വീഴ്ച മൂലം സര്‍ക്കാരിന്റെ പ്രവര്ത്തനങ്ങള്‍ ജനങ്ങളിലേക്ക് വേണ്ടവിധത്തില്‍ എത്തിയില്ലെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. സംസ്ഥാന സമിതി യോഗം നാളെയും തുടരും.