ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ നിലയ്ക്ക് നിർത്താൻ മുസ്ലീം ലീഗ‌് നേതൃത്വം തയ്യാറാകണമെന്ന‌് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ്.

മലപ്പുറം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനെ പിന്തുണച്ച് സിപിഎം ജില്ലാ കമ്മിറ്റി. കെ.ടി. ജലീലിനെതിരെ പ്രതിഷേധിക്കുന്ന അണികളെ നിലയ്ക്ക് നിർത്താൻ മുസ്ലീം ലീഗ‌് നേതൃത്വം തയ്യാറാകണമെന്ന‌് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ. മോഹൻദാസ് അഭിപ്രായപ്പെട്ടു. അണികളെ കയറൂരിവിട്ട‌് കലാപത്തിനും അതിക്രമത്തിനുമാണ‌് ലീഗ‌് ശ്രമിക്കുന്നതെന്നും പ്രതിഷേധം അതിരുവിട്ടാൽ വലിയ വില നൽകേണ്ടിവരുമെന്ന‌് ലീഗ‌് ഓർമ്മിക്കണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രി കെ. ടി. ജലീലിനെ എടപ്പാളിൽ വെച്ച് ഇന്ന് യുഡിഎഫ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. മന്ത്രിയുടെ വാഹനത്തിനു നേരെ പ്രവര്‍ത്തകര്‍ മുട്ടയെറിയുകയും ചെയ്തു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കഴിഞ്ഞ ദിവസവും മലപ്പുറം കോട്ടപ്പടിയിലും കൊണ്ടോട്ടിയിലും വെച്ച് യൂത്ത് ലീഗ് പ്രവർത്തകർ ജലീലിനെ കരിങ്കൊടി കാണിക്കുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇന്നലെ മാത്രം മൂന്ന് തവണയാണ് ജലീലിനെതിരെ കരിങ്കൊടി പ്രതിഷേധം ഉണ്ടായത്.