Asianet News MalayalamAsianet News Malayalam

കോട്ടയം ജില്ലാപഞ്ചായത്തില്‍ സിപിഎം പിന്തുണയോടെ കേരളകോണ്‍ഗ്രസിന് ജയം

cpm supporting kerala congerss won kottayam jilla panchayath
Author
First Published May 3, 2017, 6:55 AM IST

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സി പി ഐ എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് സ്വന്തമാക്കി. പ്രസിഡന്റായി കേരള കോണ്‍ഗ്രസിലെ സക്കറിയ കുതിരവേലി തെരഞ്ഞെടുക്കപ്പെട്ടു. എട്ടിനെതിരെ 12 വോട്ടുകള്‍ക്കാണ് സക്കറിയ കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സിപിഐ പ്രതിനിധി വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നപ്പോള്‍, പി സി ജോര്‍ജ്ജിനെ അനുകൂലിക്കുന്ന അംഗം വോട്ട് അസാധുവാക്കി. പുതിയ സഖ്യനീക്കത്തോടെ കെ എം മാണി ഇടതുമുന്നണിയിലേക്ക് വരുകയാണെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. കോണ്‍ഗ്രസ് ബന്ധം കെ എം മാണി പൂര്‍ണമായി ഉപേക്ഷിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്തില്‍ സിപിഐഎം പിന്തുണ സ്വീകരിച്ചതെന്നും വിലയിരുത്തപ്പെടുന്നു. 

അതേസമയം സി പി ഐ എമ്മുമായുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സഖ്യനീക്കം കടുത്ത വിശ്വാസ വഞ്ചനയെന്ന് കോട്ടയം ഡി സി സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആരോപിച്ചു. ജോസ് കെ മാണിയും എം എല്‍ എമാരും രാജിവയ്ക്കണം. സഖ്യനീക്കങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും ജോഷി ഫിലിപ്പ് വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് നീക്കത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മാണിയുടെ മുന്നണി പ്രവേശനത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ പൊതുധാരണ.

Follow Us:
Download App:
  • android
  • ios