മഹിളാ മോര്‍ച്ച നേതാവ് ലസിത പലായ്ക്കലിനെതിരെ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് സി.പി.എം

കണ്ണൂര്‍: പിണറായി കൂട്ടകൊലപാതക കേസിലെ പ്രതി സൗമ്യ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗമാണെന്ന പ്രചരണത്തിനെതിരെ സി.പിഎം നിയമനടപടിയിലേക്ക്. പ്രചരണം നടത്തിയ മഹിളാ മോര്‍ച്ച നേതാവ് ലസിത പലായ്ക്കലിനെതിരെ കണ്ണൂര്‍ എസ്.പിക്ക് പരാതി നല്‍കുമെന്ന് സി.പി.എം അറിയിച്ചു. സൗമ്യക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്നും പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.