ജൈവ കൃഷി ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം. വൃക്ഷത്തൈകള്‍ നട്ട് ചെറു കാടുകള്‍ സൃഷ്‌ടിക്കും. പരമ്പരാഗത രീതിയില്‍ അവയെ പരിരക്ഷിക്കും. വൃക്ഷത്തൈ നട്ട ശേഷം അങ്ങോട്ട് തിരിഞ്ഞ് നോക്കാത്ത അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി പാര്‍ട്ടി അണികളെ തന്നെ ഇവയുടെ സംരക്ഷണത്തിന് ചുമതലപ്പെടുത്തും. ഇതിനായി ബ്രാഞ്ച് മുതലുള്ള പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
മഴക്കുഴി നിര്‍മ്മാണമാണ് മറ്റൊരു പദ്ധതി. നേരത്ത തുടങ്ങിയ പദ്ധതി വ്യപകമാക്കും. സിപിഎമ്മിന്റെ നേതൃത്വത്തില്‍ കൊല്ലത്ത് നടന്ന പദ്ധതിയുടെ ഉദ്ഘാടനം നടന്‍ മധുപാല്‍ നിര്‍വഹിച്ചു. കൊല്ലം ജില്ലയില്‍ മാത്രം രണ്ട് ലക്ഷം മരം വച്ച് പിടിപ്പിക്കലാണ് ലക്ഷ്യം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയായിരിക്കും പദ്ധതി നടപ്പാക്കുക.
