ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാതെ സമാധാനപരമായി ഇരു പരിപാടികളും നടത്താൻ യോഗത്തിൽ ഡി വൈ എസ് പി നിർദേശിച്ചു. 

കണ്ണൂര്‍: സിപിഎമ്മും വയൽകിളികളും ഇന്നും നാളെയുമായി മാർച്ച് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാതലത്തിൽ തളിപ്പറമ്പ് ഡിവൈഎസ്പി വിളിച്ചു ചേർത്ത സർവ്വകക്ഷി യോഗം സമാപിച്ചു. വിവിധ രാഷ്ടിയ കക്ഷികളിലെ പ്രതിനിധികളും, വയൽ കിളികളുടെ പ്രതിനിധികളും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ക്രമസമാധാന പ്രശ്നം സൃഷ്ടിക്കാതെ സമാധാനപരമായി ഇരു പരിപാടികളും നടത്താൻ യോഗത്തിൽ ഡി വൈ എസ് പി നിർദേശിച്ചു. പൊലീസ് ജാഗ്രതയോടെ പ്രവർത്തിക്കും.

യോഗത്തിൽ പങ്കെടുത്ത എല്ലാ കക്ഷികളും ഡിവൈഎസ്പിയുടെ നിർദേശത്തോട് യോജിച്ചു. സമാധാനപരമായി ഇരു പരിപാടികളും നടത്താനും യോഗത്തിൽ ധാരണയായി. വയൽകിളികളുടെ നാളത്തെ പരിപാടിക്ക് പൊലീസ് മൈക്ക് ഉപയോഗിക്കാൻ അനുമതി നൽകി.

വയൽകിളികളുടെ പ്രതിഷേധ ജാഥ വയൽ കിളികളുടെ നിയന്ത്രണത്തിൽ ആയിരിക്കുമെന്നും. നുഴഞ്ഞുകയറി അക്രമം ഉണ്ടാക്കാൻ ശ്രമിച്ചാൽ പൊലീസുമായി സഹകരിച്ച് ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു.