ദില്ലി: രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച ജെഡിയു കേരള ഘടകം അധ്യക്ഷന്‍ വീരേന്ദ്രകുമാറിന് മുന്നണിയിലെത്താന്‍ തടസമില്ലെന്ന് സിപിഎം. അതേസമയം മുന്നണിയിലേക്ക് വരുന്നത് സംബന്ധിച്ചുള്ള നിലപാട് വീരേന്ദ്രകുമാര്‍ വ്യക്തമാക്കട്ടെയെന്ന് സിപിഎം സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു. മുന്നണിയില്‍ എതിരഭിപ്രായം ഇല്ലെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തല്‍ . 

കേരള കോണ്‍ഗ്രസ് മുന്നണിയിലെത്തുന്ന കാര്യത്തില്‍ ആദ്യം മാണിയും കേരളാ കോണ്‍ഗ്രസും അഭിപ്രായം പറയട്ടെ, അപ്പോള്‍ മാത്രം ആലോചിച്ചാല്‍ മതിയെന്നും ധാരണ. നേതൃമാറ്റം ആലോചനയിലില്ലെന്ന് ജോസ് കെ മാണി നേരത്തേ വ്യക്തമാക്കിയിരുന്നു. കേരള കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ഒരു മുന്നണിയ്ക്കും മുന്നോട്ട് പോകാനാകില്ലെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.