എൻ ഷംസീർ എംഎൽഎയുടെ  വീടിന് നേരെ'അക്രമികള്‍ ബോംബ് എറിഞ്ഞിരുന്നു.  ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം പ്രവര്‍ത്തകനും വെട്ടേറ്റത്


കണ്ണൂര്‍: കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. പെരുമ്പറ സ്വദേശി വിശാഖിനാണ് വെട്ടേറ്റത്. എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ് നടന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റത്. ഷംസീറിന്‍റെ തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. കണ്ണൂറില്‍ സിപിഎം ആര്‍എസ്എസ് വ്യാപക അക്രമം തുടരുകയാണ്. ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു.