കാസര്‍ഗോഡ്:മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മുഖ്യപ്രതി അശ്വിത്താണ് കുമ്പള പൊലീസില്‍ കീഴടങ്ങിയത്. മുഖ്യപ്രതി അശ്വിത്ത് മദ്യവില്‍പ്പന നടത്തുന്നത്, കൊല്ലപ്പെട്ട സിദ്ദീഖ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് ്‌കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
കാസര്‍ഗോഡ്:മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകന്‍ അബ്ദുള്‍ സിദ്ദിഖിനെ കുത്തിക്കൊന്ന കേസില്‍ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മുഖ്യപ്രതി അശ്വിത്താണ് കുമ്പള പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രിയിലാണ് ബൈക്കിലെത്തിയ സംഘം സോങ്കൾ പ്രതാപ് നഗറിലെ അബ്ദുൾ സിദ്ദിഖിനെ കുത്തിക്കൊന്നത്.
മുഖ്യപ്രതി അശ്വിത്ത് മദ്യവില്‍പ്പന നടത്തുന്നത്, കൊല്ലപ്പെട്ട സിദ്ദീഖ് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അശ്വത്, സദ്ദീഖ് ഇരിക്കുന്ന സ്ഥലത്തേക്ക് ബൈക്കിലെത്തി. കൂടെ മറ്റൊരാളും ഉണ്ടായിരുന്നു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ അശ്വത് കയ്യില്‍ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു. അടിവയറ്റിലേറ്റ ഒരു കുത്താണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പ്രതി അശ്വത് നേരത്തെയും ക്രിമനല്‍ കേസുകളില്‍ പ്രതിയാണെന്നും പൊലീസ് പറയുന്നു. അതേസമയം മഞ്ചേശ്വരത്ത് ഇന്ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. മഞ്ചേശ്വരം താലുക്കിൽ ഉച്ചയക്ക് 12 മണി മുതലാണ് ഹർത്താൽ.
