സിപിഎം-ബിജെപി സംഘ‍ർഷത്തിൽ 7 പേ‍ർക്ക് വെട്ടേറ്റു നാല് സിപിഎം പ്രവർത്തക‍ർക്കും മൂന്ന് ബിജെപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത് ആദ്യം വെട്ടെറ്റത് നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക്

കണ്ണൂ‍ർ: മട്ടന്നൂരിൽ സിപിഎം-ബിജെപി സംഘ‍ർഷത്തിൽ 7 പേ‍ർക്ക് വെട്ടേറ്റു. നാല് സിപിഎം പ്രവർത്തക‍ർക്കും മൂന്ന് ബിജെപി പ്രവർത്തകർക്കുമാണ് പരിക്കേറ്റത്. മട്ടന്നൂർ ഇരിട്ടി റോഡിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന സിപിഎം പ്രവർത്തകരെ ബൈക്കിൽ പിന്തുട‍ർന്നെത്തിയ ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവർ‍ തമ്മിലുണ്ടായ സംഘർഷത്തിൽ ബിജെപി പ്രവർത്തക‍ർക്കും വെട്ടേറ്റു. 

സിപിഎം പ്രവർത്തകരായ ലതീഷ്, ലനീഷ്, ശരത്ത്, സായിത്ത്, ബിജെപി പ്രവർത്തകരായ സച്ചിൻ, സുജി, വിജിത്ത്, എന്നിവ‍ർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നേരത്തെ ബിജെപി പ്രവ‍ർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ് പരിക്കേറ്റ സിപിഎം പ്രവർത്തകരെന്നും പൊലീസ് പറഞ്ഞു. അക്രമത്തിന് ഉപയോഗിച്ച വടിവാൾ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തു. ഇരുവരും ഉപയോഗിച്ചിരുന്ന വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.