കൊച്ചി: ഇടപ്പളളിക്ക് സമീപം റെയിൽ പാളത്തിൽ വിളളൽ കണ്ടെത്തി. ട്രാക്ക് അറ്റകുറ്റപ്പണി നടത്തുന്ന ജീവനക്കാർ കണ്ടതിനാലാണ് അപകടം ഒഴിവായത്. ചെന്നൈ മെയിൽ എറണാകുളത്തുനിന്ന് പുറപ്പെട്ടതിന് പിന്നാലെയാണ് പാളത്തിലെ വിളലൽ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ട്രെയിനിന് വേഗത കുറച്ച് നിർത്തി.
പാളത്തിന് വിളളൽ കണ്ട ഭാഗത്താണ് ട്രെയിൻ വന്നു നിന്നത്. തുടർന്ന് ഉദ്യോഗസ്ഥർ എത്തി യ ശേഷം വേഗത കുറച്ച് ട്രെയിൻ കടത്തിവിട്ടു. ട്രാക്കിലെ അറ്റകുറ്റപ്പണിയും തുടങ്ങി.
